ദുബായ്: ദുബായില്‍ ജോലി ചെയ്യുന്ന മലയാളി ക്യാമറാമാന് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന്റെ നിറവില്‍. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ജിബിന്‍ ജോസിനാണ് ഇപ്രാവശ്യത്തെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച ഡോക്യുമെന്ററി ഛായാഗ്രഹകനുള്ള അവാര്‍ഡ്. അടിസ്ഥാന വര്‍ഗത്തില്‍ നിന്നുള്ള മൂന്നു വനിതകളുടെ അതിജീവന ശ്രമങ്ങളെ ആവിഷ്കരിച്ച ഇന്‍ തണ്ടര്‍, ലൈറ്റ്നിങ് ആന്‍ഡ് റെയിന്‍ എന്ന ഡോക്യുമെന്ററിയിലെ ഛായാഗ്രഹണത്തിനാണ് ജിബിനെ പുരസ്കാരം തേടിയെത്തിയത്. ഡോ. രാജേഷ് ജെയിംസ് സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററിക്ക് തന്നെയാണ് ജനറല്‍ വിഭാഗത്തില്‍ മികച്ച കഥേതര ചിത്രത്തിനുള്ള പുരസ്കാരവും. വര്‍ഷങ്ങളായി യുഎഇയില്‍ ജോലി ചെയ്യുന്ന …