അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീയുടെ ബമ്പര്‍ നറുക്കിന് ഇത്തവണ അര്‍ഹനായത് കോഴിക്കോട് ചാത്തമംഗലം സ്വദേശി മുഴിപ്പുറത്ത് അസൈന്‍ മുഹമ്മദ്. 12 ദശലക്ഷം യു.എ.ഇ. ദിര്‍ഹമാണ് (24.6 കോടി രൂപയോളം) ഇദ്ദേഹത്തെ തേടിയെത്തിയത്. അജ്മാനില്‍ ബേക്കറിയില്‍ വിതരണവിഭാഗത്തില്‍ ജീവനക്കാരനാണ്. ഡ്യൂട്ടി ഫ്രീയില്‍നിന്ന് ഫോണ്‍ വന്നപ്പോള്‍ വിശ്വസിക്കാനായില്ലെന്നും സന്തോഷമെന്ന് അറിയിച്ച് ഉടന്‍ ഫോണ്‍ കട്ടുചെയ്യുകയാണുണ്ടായതെന്നും അസൈന്‍ പറഞ്ഞു. ”ആരോ കബളിപ്പിക്കാന്‍ വിളിച്ചതാണെന്നായിരുന്നു കരുതിയത്. ഇന്റര്‍നെറ്റില്‍ വാര്‍ത്ത കണ്ടപ്പോഴാണ് സത്യം മനസ്സിലായത്. ജീവിതത്തിലെ കഷ്ടപ്പാടില്‍ ലഭിച്ച വലിയ സമ്മാനമായാണ് ഇതിനെ കാണുന്നത്. 27 വര്‍ഷമായി പ്രവാസിയാണെങ്കിലും കാര്യമായി നീക്കിയിരിപ്പുണ്ടായിരുന്നില്ല. …