ജോര്‍ദാനിലെ സിനിമാ ഷൂട്ടിംഗിന് ശേഷം കേരളത്തില്‍ മടങ്ങി എത്തിയ നടന് പൃഥ്വിരാജ് ഏഴു ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന് പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങി. ഇനി താരത്തിന് വീട്ടിലാണ് ക്വാറന്റൈന്. വിദേശത്തു നിന്നു മടങ്ങി വരുന്നവര്‍ക്കുള്ള കോവിഡ് 19 പ്രോട്ടോക്കോള്‍ അനുസരിച്ച് ഏഴു ദിവസം താരത്തിന് വീട്ടിലാണ് ക്വാറന്റൈന്. താന്‍ താമസിച്ച ഹോട്ടലിന് നന്ദി പറഞ്ഞ് സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ വീട്ടിലേക്കു പോകുക എന്നാല്‍ ക്വാറന്റൈന് അവസാനിക്കുക എന്നല്ലെന്നും താരം ഓര്‍മിപ്പിച്ചു. ‘എന്റെ ഏഴു ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന് അവസാനിച്ചിരിക്കുന്നു. അടുത്തത് ഏഴു ദിവസത്തെ വീട്ടിലുള്ള ക്വാറന്റൈനാണ്. …