നടന്‍ പൃഥ്വിരാജ് 7 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി വീട്ടിലേക്ക്

17 second read

ജോര്‍ദാനിലെ സിനിമാ ഷൂട്ടിംഗിന് ശേഷം കേരളത്തില്‍ മടങ്ങി എത്തിയ നടന്‍ പൃഥ്വിരാജ് ഏഴു ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങി. ഇനി താരത്തിന് വീട്ടിലാണ് ക്വാറന്റൈന്‍. വിദേശത്തു നിന്നു മടങ്ങി വരുന്നവര്‍ക്കുള്ള കോവിഡ് 19 പ്രോട്ടോക്കോള്‍ അനുസരിച്ച് ഏഴു ദിവസം താരത്തിന് വീട്ടിലാണ് ക്വാറന്റൈന്‍. താന്‍ താമസിച്ച ഹോട്ടലിന് നന്ദി പറഞ്ഞ് സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ വീട്ടിലേക്കു പോകുക എന്നാല്‍ ക്വാറന്റൈന്‍ അവസാനിക്കുക എന്നല്ലെന്നും താരം ഓര്‍മിപ്പിച്ചു.

‘എന്റെ ഏഴു ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ അവസാനിച്ചിരിക്കുന്നു. അടുത്തത് ഏഴു ദിവസത്തെ വീട്ടിലുള്ള ക്വാറന്റൈനാണ്. ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലിനും അവിടുത്തെ ജീവനക്കാര്‍ക്കും നന്ദി. ഹോം ക്വാറന്റീനിലേക്ക് പോകുന്നവരോടും വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്നവരോടും എനിക്ക് ഒന്നേ പറയാനുള്ളൂ. വീട്ടിലാണെന്നു വച്ച് നിങ്ങളുടെ ക്വാറന്റൈന്‍ കാലാവധി അവസാനിച്ചു എന്നല്ല. എല്ലാ നിയമങ്ങളും പാലിക്കുക ഒപ്പം ഹൈ റിസ്‌ക്ക് ഏജ് ഗ്രൂപ്പില്‍ പെട്ടവര്‍ വീട്ടിലില്ല എന്ന് ഉറപ്പു വരുത്തുക.’ പൃഥ്വി എഴുതി.

ജോര്‍ദാനില്‍ നിന്നും 22-നാണ് പൃഥ്വിരാജും സംഘവും കൊച്ചിയില്‍ തിരിച്ചെത്തിയത്. സിനിമാ ഷൂട്ടിങ് പുരോഗമിക്കവേ കോവിഡ് പടര്‍ന്ന് പിടിച്ചതോടെ ജോര്‍ദാനില്‍ രണ്ടു മാസത്തിലേറെയായി പൃഥ്വിയും ആടുജീവിതം സിനിമയുടെ അണിയറപ്രവര്‍ത്തകരും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …