തിരുവനന്തപുരം: കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായി. വോട്ടെല്ലാം പെട്ടിയിലാക്കി ഭദ്രമായി സൂക്ഷിച്ചിരിക്കയാണ്. മെയ് മാസം 23നാണ് ഫലം എന്താണെന്ന് എല്ലാവര്ക്കും വ്യക്തമാകുകയുള്ളൂ. വോട്ടു പെട്ടിയിലായതോടെ കണക്കു കൂട്ടലുകളുമായി നീങ്ങുകയാണ് മുന്നണികള്‍. കോണ്‍ഗ്രസ് ആകട്ടെ ഇനി ഹിന്ദി മേഖലയില്‍ ബിജെപിയെ ശക്തമായി നേരിടാന്‍ രംഗത്തുണ്ട് താനും. പോസ്റ്റ് പോള്‍ ഫലങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കുള്ളതിനാല്‍ പലരും ഫലങ്ങള്‍ പുറത്തുവിടാനും കഴിയില്ല. ഇതോടെ അടിയൊഴുക്കുകള്‍ ഉണ്ടായോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ അറിയാന്‍ വോട്ടെണ്ണല്‍ ദിവസം വരെ കാത്തിരിക്കേണ്ടി വരും. ഇതിനിടെ പതിവുപോലെ ഭരണക്കാരെ തൃപ്തിപ്പെടുത്തും …