ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ‘വലിയ’ വോട്ടെടുപ്പ് ഇന്ന്

18 second read

ന്യൂഡല്‍ഹി: ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ‘വലിയ’ വോട്ടെടുപ്പ് ഇന്ന്. ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പു നടക്കുന്നത് ഏപ്രില്‍ 23നാണ്- 117 മണ്ഡലങ്ങള്‍. 13 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 18.85 കോടിയിലേറെ വോട്ടര്‍മാരും മൂന്നാം ഘട്ട വോട്ടെടുപ്പു ദിനമായ ഇന്ന് പോളിങ് ബൂത്തിലെത്തും. രാജ്യത്തെ രണ്ടു പ്രധാന പാര്‍ട്ടികളുടെ അധ്യക്ഷന്മാര്‍ വോട്ടുതേടുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്- വയനാട്ടില്‍ കോണ്‍ഗ്രസിന്റെ രാഹുല്‍ ഗാന്ധിയും ഗാന്ധിനഗറില്‍ ബിജെപിയുടെ അമിത് ഷായും.

കേരളത്തിലും ഗുജറാത്തിലും ഗോവയിലും മുഴുവന്‍ ലോക്‌സഭാ സീറ്റുകളിലേക്കും ഇന്നാണു വോട്ടെടുപ്പ്. രണ്ടാംഘട്ടത്തില്‍ നടക്കേണ്ടിയിരുന്ന ത്രിപുര ഈസ്റ്റ് വോട്ടെടുപ്പും ഇന്നു നടക്കും. കര്‍ണാടകയില്‍ ശേഷിക്കുന്ന 14 സീറ്റുകളിലേക്കു കൂടി വോട്ടെടുപ്പു നടക്കുന്നതോടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പൂര്‍ണമാകും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …