ദുബായ്: സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള 14 കേന്ദ്രങ്ങളില്‍ പശ്ചാത്തല സൗകര്യം ഒരുക്കുന്ന പദ്ധതിക്ക് ദുബായ് കെ.എം.സി.സി. നല്കുന്ന സാമഗ്രികളുടെ വിതരണരേഖകള് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ദുബായ് കെ.എം.സി.സി. പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹയാണ് മുഖ്യമന്ത്രിക്ക് രേഖകള്‍ കൈമാറിയത്. സംസ്ഥാനത്തെ ഏഴു ജില്ലകളിലെ 14 പുനരധിവാസ കേന്ദ്രങ്ങളില്‍ പശ്ചാത്തലസൗകര്യം ഒരുക്കുന്ന പദ്ധതിയുടെ 50 ശതമാനമാണ് ദുബായ് കെ.എം.സി.സി. വഹിക്കുന്നത്. കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷനുമായി ചേര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ പശ്ചാത്തല സൗകര്യം ഒരുക്കുന്ന പദ്ധതിക്ക് യു.ഡി.എഫ് സര്‍ക്കാരിന്റെ …