ന്യൂഡല്‍ഹി: സ്തുത്യര്‍ഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് കേരള പോലീസില്‍നിന്ന് ആറുപേര്‍ അര്‍ഹരായി. പി. ബിജോയ് (എസ്.പി. പോലീസ് ആസ്ഥാനം-തിരുവനന്തപുരം), എസ്.ആര്. ജ്യോതിഷ് കുമാര്‍ (ഡിവൈ.എസ്.പി.- സി.ബി.സി.ഐ.ഡി.-തിരുവനന്തപുരം), കെ.ഇ. ബൈജു (അസി. കമ്മിഷണര്‍-കന്റോണ്‍മെന്റ് തിരുവനന്തപുരം), സി. സനാതനകുമാര്‍ (എസ്.ഐ.-എസ്.ബി.സി.ഐ.ഡി. -തിരുവനന്തപുരം), വി. കൃഷ്ണകുമാര്‍ (എ.എസ്.ഐ.-എസ്.ബി.സി.ഐ.ഡി- തിരുവനന്തപുരം), സി. അജന് (എ.എസ്.ഐ. തിരുവനന്തപുരം) എന്നിവര്‍ക്കാണ് മെഡല്‍. ധീരതയ്ക്കും വിശിഷ്ടസേവനത്തിനും സ്തുത്യര്ഹസേവനത്തിനുമടക്കം രാഷ്ട്രപതിയുടെ 795 പോലീസ് മെഡലുകളാണ് റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി പ്രഖ്യാപിച്ചത്. കേരള പോലീസില്‍നിന്ന് ആര്‍ക്കും ധീരതയ്ക്കും വിശിഷ്ടസേവനത്തിനുമുള്ള മെഡല്‍ ലഭിച്ചില്ല. വിശിഷ്ടസേവനത്തിനുള്ള പോലീസ് മെഡല്‍ ലഭിച്ച …