രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷന്‍; 16ന് ചുമതലയേല്‍ക്കും

16 second read

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചു. ശനിയാഴ്ച രാവിലെ 11ന് ചുമതലയേല്‍ക്കും. തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായി. എതിരില്ലാതെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇത് ചരിത്രമുഹൂര്‍ത്തമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. 19 വര്‍ഷങ്ങള്‍ക്കുശേഷമാണ് അധികാരകൈമാറ്റം നടക്കുന്നത്.

1929ല്‍ ലഹോറിലെ കോണ്‍ഗ്രസ് സമ്മേളനത്തിലാണു പ്രസിഡന്റ് മോട്ടിലാല്‍ നെഹ്‌റുവില്‍നിന്നു പുത്രനായ ജവാഹര്‍ലാല്‍ നെഹ്‌റു അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. 1929 ഡിസംബറിലെ ലഹോര്‍ സമ്മേളനത്തിലാണു കോളനി പദവിയുടെ കാലം കഴിഞ്ഞതിനാല്‍ കേന്ദ്രത്തിലെയും പ്രവിശ്യകളിലെയും അംഗങ്ങളോടു രാജിവയ്ക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.

രാഹുല്‍ അധ്യക്ഷ സ്ഥാനത്ത് എത്തുന്നതോടെ 88 വര്‍ഷങ്ങള്‍ക്കുശേഷം സമാനമായ ഒരു തലമുറകൈമാറ്റം സംഭവിക്കുകയാണ്. 61ആമത്തെ പ്രസിഡന്റ് ആയ സോണിയ അറുപത്തിരണ്ടാമനായി രാഹുല്‍ ഗാന്ധിക്ക് ആ പദവി കൈമാറുന്നു. സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ 17ആം അധ്യക്ഷനാകുകയാണ് രാഹുല്‍.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…