കേരള പോലീസിലെ ആറുപേര്‍ക്ക് രാഷ്ട്രപതിയുടെ സ്തുത്യര്‍ഹസേവന മെഡല്‍

24 second read

ന്യൂഡല്‍ഹി: സ്തുത്യര്‍ഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് കേരള പോലീസില്‍നിന്ന് ആറുപേര്‍ അര്‍ഹരായി.

പി. ബിജോയ് (എസ്.പി. പോലീസ് ആസ്ഥാനം-തിരുവനന്തപുരം), എസ്.ആര്‍. ജ്യോതിഷ് കുമാര്‍ (ഡിവൈ.എസ്.പി.- സി.ബി.സി.ഐ.ഡി.-തിരുവനന്തപുരം), കെ.ഇ. ബൈജു (അസി. കമ്മിഷണര്‍-കന്റോണ്‍മെന്റ് തിരുവനന്തപുരം), സി. സനാതനകുമാര്‍ (എസ്.ഐ.-എസ്.ബി.സി.ഐ.ഡി. -തിരുവനന്തപുരം), വി. കൃഷ്ണകുമാര്‍ (എ.എസ്.ഐ.-എസ്.ബി.സി.ഐ.ഡി- തിരുവനന്തപുരം), സി. അജന്‍ (എ.എസ്.ഐ. തിരുവനന്തപുരം) എന്നിവര്‍ക്കാണ് മെഡല്‍.

ധീരതയ്ക്കും വിശിഷ്ടസേവനത്തിനും സ്തുത്യര്‍ഹസേവനത്തിനുമടക്കം രാഷ്ട്രപതിയുടെ 795 പോലീസ് മെഡലുകളാണ് റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി പ്രഖ്യാപിച്ചത്. കേരള പോലീസില്‍നിന്ന് ആര്‍ക്കും ധീരതയ്ക്കും വിശിഷ്ടസേവനത്തിനുമുള്ള മെഡല്‍ ലഭിച്ചില്ല.

വിശിഷ്ടസേവനത്തിനുള്ള പോലീസ് മെഡല്‍ ലഭിച്ച മലയാളികള്‍: ജോ സുനില്‍ ഇമ്മാനുവേല്‍ (അഡീഷണല്‍ എസ്.പി. സി.ബി.ഐ. അക്കാദമി ഗാസിയാബാദ്), ടി. ശങ്കരന്‍കുട്ടി നാരായണന്‍ (എ.സി.ഐ.ഒ, എസ്.ഐ.ബി-തിരുവനന്തപുരം), ഡോ. വി.ജെ. ചന്ദ്രന്‍ (സീനിയര്‍ എസ്.പി. ക്രൈം ആന്‍ഡ് ഇന്റലിജന്‍സ് പുതുച്ചേരി), വി. കവിദാസ്, (എ.എസ്.ഐ.-സി.ബി.ഐ. ഡല്‍ഹി), ആല്‍ബന്‍ കണ്ണോത്ത് പുരുഷോത്തമന്‍ കുമാര്‍ (അസി. ഡയറക്ടര്‍ എസ്.ഐ.ബി. മുംബൈ)

സ്തുത്യര്‍ഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ പി.ജി. മധുസൂദനന്‍ (െഡപ്യൂട്ടി കമാന്‍ഡന്റ് ബി.എസ്.എഫ്. തൃശ്ശൂര്‍)!, എ.പി. ഷൗക്കത്തലി (അഡീഷണല്‍ എസ്.പി. എന്‍.ഐ.എ. കൊച്ചി), എം.ടി. തമ്പി (എസ്.ഐ. സി.ആര്‍.പി.എഫ്. പള്ളിപ്പുറം), കുര്യന്‍ ജോര്‍ജ് (സുബേദാര്‍ ത്രിപുര), എം. രവി (ഇന്‍സ്പെക്ടര്‍, ബി.എസ്.എഫ്. മേഘാലയ), എം.എസ്. ഗോപകുമാര്‍ (എ.എസ്.ഐ., സി.ഐ.എസ്.എഫ്. ഹാസന്‍), ടി. ജേക്കബ് ( എസ്.ഐ. ജി.ഡി. സി.ആര്‍.പി.എഫ്. ബെലഗാവി), മാത്യു എ. ജോണ്‍ (ഡി.ഐ.ജി. സി.ആര്‍.പി.എഫ്. റായ്പുര്‍) എന്‍. ജയദേവന്‍ (എ.സി.ഐ.ഒ. ആഭ്യന്തരമന്ത്രാലയം, ന്യൂഡല്‍ഹി), ഷാജി ചെറിയാന്‍ (ഡി.സി.ഐ.ഒ., ആഭ്യന്തരമന്ത്രാലയം, ന്യൂഡല്‍ഹി), കെ.പി. സതീദേവി (ക്രൈം അസിസ്റ്റന്റ് സി.ബി.ഐ. കൊച്ചി), കെ.പി. ജയിംസ് (അസി. കമാന്‍ഡന്റ്, ആര്‍.പി.എസ്.എഫ്. റെയില്‍വേ-ഹൈദരാബാദ്), റെജി എബ്രഹാം (എസ്.ഐ. എ.ടി.എസ്. ഭോപാല്‍), രാജീവ് കുമാര്‍ (പേഴ്സണല്‍ അസിസ്റ്റന്റ്, സി.ബി.ഐ. ഡല്‍ഹി), പി. മോളി (ഹെഡ് കോണ്‍സ്റ്റബിള്‍ എസ്.ബി. യൂണിറ്റ് ബേപ്പൂര്‍, ലക്ഷദ്വീപ് പോലീസ്)

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…