തിരക്കേറിയ ജീവിതം മാറ്റിവച്ച് ഗോവയിൽ അവധി ആഘോഷിച്ച് സോണിയ ഗാന്ധി

16 second read

ന്യൂഡൽഹി: തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് ഓടിയിരുന്ന കാലം മറന്ന് ഔദ്യോഗിക ജീവിതത്തിന് അവധി നൽകി മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മകൻ രാഹുൽ ഗാന്ധി ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ വിലയിരുത്തലുകളും ചർച്ചകളുമായി നിരവധി ചുമതലകളിൽ വ്യാപൃതനായിരിക്കുമ്പോൾ അമ്മ ഗോവയിലെ കടലോര റിസോർട്ടിൽ അവധി അഘോഷിക്കുകയാണ്. ദക്ഷിണ ഗോവയിലെ ലീല ഹോട്ടലിലാണ് ചൊവ്വാഴ്ച സോണിയ ഗാന്ധി എത്തിയത്. ജനുവരി ആദ്യ ആഴ്ചവരെ സോണിയ ഗോവയിൽ ഒഴിവുദിനങ്ങൾ ആഘോഷിക്കും.

കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനം ഏറ്റവും കൂടുതൽ കാലം വഹിച്ചിട്ടുള്ള സോണിയാ ഗാന്ധി, ആ തിരക്കുകളിൽനിന്നകന്ന് വളരെ ശാന്തവും സ്വസ്ഥവുമായ ദിനങ്ങൾ ആസ്വദിക്കുകയാണ് ഇവിടെ. റിസോർട്ടിനു സമീപമുള്ള നടപ്പാതയിലൂടെ പുലർച്ചകളിൽ ചെറിയ സൈക്കൾ സവാരി, ഇടയ്ക്ക് റിസോർട്ടിലെ മറ്റ് അതിഥികൾ സോണിയയോടൊപ്പം സെൽഫിയെടുക്കാനെത്തും. എല്ലാവരോടും ഒരുപോലെ സൗഹൃദം പങ്കിടുന്നുണ്ട് സോണിയ. ഇഷ്ടപ്പെട്ട ദക്ഷിണേന്ത്യൻ വിഭവമായ മസാല ദോശ ഓർഡർ ചെയ്ത് ഭക്ഷണമേശയിൽ ക്ഷമയോടെയുള്ള കാത്തിരിപ്പ്..

അടുത്ത ഏതാനും സുഹൃത്തുക്കൾക്കൊപ്പമാണ് സോണിയ ഗാന്ധി ഗോവയിൽ ഒഴിവുദിവസങ്ങൾ ചെലവഴിക്കാനെത്തിയത്. വാർത്തകൾ അറിയുകയോ ടിവി കാണുകയോ ചെയ്യാതെ, യോഗ ചെയ്തും പുസ്തകങ്ങൾ വായിച്ചുമാണ് സോണിയ സമയം ചിലവഴിക്കുന്നതെന്ന് അവരോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

അടിച്ചു പാമ്പായപ്പോള്‍ തോട്ടില്‍ കണ്ടത് പെരുമ്പാമ്പിനെ: എടുത്ത് തോളിലിട്ട യുവാവ് പുലിവാല്‍ പിടിച്ചു

അടൂര്‍: കള്ളു മൂത്തപ്പോള്‍ തൊട്ടടുത്ത തോട്ടില്‍ കണ്ട പെരുമ്പാമ്പിനെ പിടിച്ച് തോളിലിട്ട് യു…