കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് ഇന്ന് തെളിവെടുക്കും. പീഡനം നടന്ന 20-ാം നമ്പര്‍ മുറിയില്‍ വെച്ചാണ് തെളിവെടുപ്പ്. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കും. മഠത്തിലെ കന്യാസ്ത്രീകളെ മാറ്റിനിര്‍ത്തും. രാവിലെ തന്നെ തെളിവെടുപ്പ് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. മഠത്തില്‍ മാത്രം തെളിവെടുപ്പ് മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ ഇപ്പോഴത്തെ തീരുമാനം. രണ്ടുദിവസത്തേക്കാണ് ബിഷപ്പിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. അതേസമയം, ബിഷപ്പ് രണ്ടുവര്‍ഷത്തിനിടെ 13 തവണ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വസ്ത്രങ്ങളും ലാപ്ടോപ്പും കണ്ടെത്തണമെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ടില്‍ അധികാരം ഉപയോഗിച്ച് …