ന്യൂയോര്‍ക്ക്: ഒരു സ്വകാര്യ കമ്പനി നടത്തുന്ന ആദ്യ ബഹിരാകാശ നടത്തം (സ്പേസ് വോക്ക്) ഈ വര്‍ഷം അവസാനം സംഭവിച്ചേക്കും. ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിന്റെ ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്പേസ് എക്സാണ് പോലാരിസ് ഡോണ്‍ എന്ന ദൗത്യത്തില്‍ ഇതു ലക്ഷ്യമിടുന്നത്. ഇതിന്റെ യാത്രാസംഘത്തില്‍ സ്പേസ് എക്സിലെ മലയാളി മെഡിക്കല്‍ വിദഗ്ധന്‍ ഡോ. അനില്‍ മേനോന്റെ ഭാര്യ അന്നാ മേനോനുമുണ്ട്. നാസാ ഭാവി യാത്രാസംഘത്തില്‍ ഉള്‍പ്പെട്ടയാളാണു യുഎസിലെ മിനസോഡയില്‍ നിന്നുള്ള ഡോ. അനില്‍ മേനോന്. സ്പേസ് എക്സില്‍ ലീഡ് സ്പേസ് ഓപ്പറേഷന്‍സ് എന്‍ജിനീയറായ അന്ന മേനോന്, ഡെമോ-2, …