തൃശൂര്‍: മലയാളികള്‍ക്ക് അത്ര പരിചയം ഇല്ലാത്ത കായിക ഇനമാണ് വുഷു അഥവാ ചൈനീസ് കുങ്ഫു. കരാട്ടേയുടെയും കിക്ബോക്സിങിന്റെയും വക ഭേദമായ മാര്‍ഷ്യല്‍ ആര്‍ട്സ്. വുഷുവിന്റെ ഇന്ത്യന്‍ ടീമിലേക്ക് ഒരു മലയാളി കയറിപ്പറ്റിയിരിക്കുകയാണ്. തൃശൂര്‍ നാട്ടിക സ്വദേശി അനിയന് മിഥുന്(28). മാര്‍ച്ച് 30 മുതല്‍ നേപ്പാളില്‍ നടക്കുന്ന സൗത്ത് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അനിയന് രാജ്യത്തെ പ്രതിനിധീകരിക്കും. പത്തംഗ ഇന്ത്യന്‍ സംഘത്തിലുള്ള ഏക ദക്ഷിണേന്ത്യക്കാരനും അനിയന് തന്നെ. 70 കിലോ കാറ്റഗറിയിലാണ് മിഥുന് മത്സരിക്കുന്നത്. സംസ്ഥാന തലത്തില്‍ നടത്തിയ മിന്നും പ്രകടനമാണ് മിഥുനെ ദേശീയ ടീമില്‍ എത്തിച്ചിരിക്കുന്നത്. …