അനിയന്‍ മിഥുന്റെ നേട്ടത്തിനുണ്ട് അര്‍പ്പണ ബോധത്തിന്റെ പത്തരമാറ്റ്: വുഷു ദേശീയ ടീമില്‍ സ്ഥാനം നേടുന്ന ഏക ദക്ഷിണേന്ത്യക്കാരനായി ഈ തൃശൂര്‍ക്കാരന്‍

16 second read

തൃശൂര്‍: മലയാളികള്‍ക്ക് അത്ര പരിചയം ഇല്ലാത്ത കായിക ഇനമാണ് വുഷു അഥവാ ചൈനീസ് കുങ്ഫു. കരാട്ടേയുടെയും കിക്‌ബോക്‌സിങിന്റെയും വക ഭേദമായ മാര്‍ഷ്യല്‍ ആര്‍ട്‌സ്. വുഷുവിന്റെ ഇന്ത്യന്‍ ടീമിലേക്ക് ഒരു മലയാളി കയറിപ്പറ്റിയിരിക്കുകയാണ്. തൃശൂര്‍ നാട്ടിക സ്വദേശി അനിയന്‍ മിഥുന്‍(28). മാര്‍ച്ച് 30 മുതല്‍ നേപ്പാളില്‍ നടക്കുന്ന സൗത്ത് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അനിയന്‍ രാജ്യത്തെ പ്രതിനിധീകരിക്കും. പത്തംഗ ഇന്ത്യന്‍ സംഘത്തിലുള്ള ഏക ദക്ഷിണേന്ത്യക്കാരനും അനിയന്‍ തന്നെ. 70 കിലോ കാറ്റഗറിയിലാണ് മിഥുന്‍ മത്സരിക്കുന്നത്. സംസ്ഥാന തലത്തില്‍ നടത്തിയ മിന്നും പ്രകടനമാണ് മിഥുനെ ദേശീയ ടീമില്‍ എത്തിച്ചിരിക്കുന്നത്. വുഷു ദേശീയ കോച്ചും അര്‍ജുന അവാര്‍ഡ് ജേതാവുമായ കുല്‍ദീപ് ഹന്ദുവിന്റെ കീഴിലാണ് അനിയന്റെ പരിശീലനം. ദേശീയ ടീമിനൊപ്പം മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് കിക്ക് ബോക്‌സിങില്‍ ദേശീയ ചാമ്പ്യന്‍ കൂടിയായ അനിയന്‍ പറഞ്ഞു.

ബാല്യത്തില്‍ തുടങ്ങിയതാണ് അനിയന് വുഷുവിനോടുള്ള സ്‌നേഹം. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ വുഷു ഗെയിം ഗൗരവമായി എടുത്തു. കരാഠേയും കിക് ബോക്‌സിങും പരിശീലിപ്പിച്ച ഗുരുക്കന്മാരാണ് വുഷുവിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. അനിയന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞായിരുന്നു ഉപദേശം. ഗുരുക്കന്മാരുടെ പ്രവചനം തെറ്റിയില്ല. തൃശൂര്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ വുഷുവിന് പ്രവേശനം കിട്ടി. പിന്നെ രാജ്യമെമ്പാടുമുള്ള മത്സരങ്ങളില്‍ പങ്കെടുത്ത് മെഡലുകളും വാരിക്കൂട്ടി. വുഷുവിലും കിക്‌ബോക്‌സിങ്ങിലും നിരവധി മെഡലുകള്‍ സ്വന്തമാക്കിയ അനിയന്‍ കരാട്ടേയില്‍ ബ്ലാക്ക് ബെല്‍റ്റും നേടി.
അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മള്‍ട്ടി മീഡിയയില്‍ ബിരുദം നേടിയ അനിയന്‍ ഒരു ഫിസിക്കല്‍ ട്രെയിനര്‍ കൂടിയാണ്. നിരവധി ശിഷ്യന്മാര്‍ ഇദ്ദേഹത്തിനുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വിവിധ സമുദായ സംഘടനകളുടെ പിന്തുണ കോന്നിയില്‍ കെ. സുരേന്ദ്രന്‌

കോന്നി: തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രബല സമുദായ സംഘടനകള്…