തിരുവനന്തപുരം: യുവ ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന് മദ്യലഹരിയില്‍ സഞ്ചരിച്ച കാറിടിച്ച് മാദ്ധ്യമ പ്രവര്ത്തകന് തല്‍ക്ഷണം മരിക്കാനിടയായ സംഭവത്തില്‍ ശ്രീറാമിന്റെയും ഒപ്പമുണ്ടായിരുന്ന യുവതിയുടെയും മെഡിക്കല്‍ പരിശോധന നടത്തുന്നതിലും വാഹനം ഓടിച്ചതാരെന്ന് കണ്ടെത്തുന്നതിലും പൊലീസിന് സംഭവിച്ചത് ഗുരുതര പിഴവ്. കാറോടിച്ചത് ശ്രീറാമാണെന്ന് ദൃക്സാക്ഷികള്‍ പൊലീസിനോട് വെളിപ്പെടുത്തിയെങ്കിലും മദ്യലഹരിയില്‍ കാറോടിച്ച് ഒരാളുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ യുവ ഐ.എ.എസ് ഓഫീസറെ രക്ഷിക്കാനുള്ള തന്ത്രങ്ങളാണ് പൊലീസ് പയറ്റിയത്. കാറോടിച്ചത് തനിക്കൊപ്പമുണ്ടായിരുന്ന വഫയെന്ന യുവതിയാണെന്ന ശ്രീറാമിന്റെയും വഫയുടെയും വാക്കുകള്‍ വിശ്വസിക്കാനാണ് പൊലീസ് താല്‍പ്പര്യം കാട്ടിയത്. ശ്രീറാം മദ്യലഹരിയിലാണെന്ന് പ്രഥമദൃഷ്ട്യാ മനസിലാക്കിയ പൊലീസ് …