മകളുടെ പ്രണയബന്ധം ചോദ്യം ചെയ്ത പിതാവ് അടിയേറ്റു മരിച്ചു

16 second read

ഇലവുംതിട്ട :മകളുടെ കാമുകന്റെ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞ പിതാവ് മരിച്ചു. ഇലന്തൂര്‍ ഇടപ്പരിയാരം വിജയവിലാസത്തില്‍ കുഴിയില്‍ സജീവ് (55) ആണ് ഇന്നലെ രാവിലെ 7.30ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. 27ന് മെഴുവേലി കുറിയാനിപ്പള്ളിയിലെ ഭാര്യാ വീട്ടില്‍വച്ചാണ് മകളുടെ കാമുകനും സംഘവും ഇദ്ദേഹത്തെ ക്രൂരമായി മര്‍ദിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

മര്‍ദനമേറ്റ സജീവ് ഇടപ്പരിയാരത്തെ വീട്ടില്‍ എത്തി കുഴഞ്ഞു വീഴുകയായിരുന്നു. ബന്ധുക്കള്‍ ഇദ്ദേഹത്തെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വള്ളിക്കോട്‌കോട്ടയം സ്വദേശിയും സ്വകാര്യ ബസ് ഡ്രൈവറുമായ യുവാവുമായി ഇദ്ദേഹത്തിന്റെ മകള്‍ പ്രണയത്തിലായിരുന്നു.ഇതറിഞ്ഞ സജീവ് ഗള്‍ഫില്‍ നിന്ന് കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്.

മകളെ ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനായി ശ്രമിക്കുകയും വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തതായും പറയുന്നു. യുവാവുമായും വാക്കേറ്റം ഉണ്ടായി. ഇതിനെ തുടര്‍ന്ന് സജീവിനെ ഇടപ്പരിയാരത്തെ കുടുംബവീട്ടിലെത്തി നേരത്തെ യുവാവ് മര്‍ദിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു.ഇതേസമയം അച്ഛന്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് മകളും കാമുകനും ചേര്‍ന്ന് ആറന്മുള സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായി അറിയുന്നു.

ആശുപത്രിയില്‍ നിന്ന് അറിയിച്ചതു പ്രകാരം കേസ് എടുത്തിരുന്നുവെന്ന് ഇലവുംതിട്ട പൊലീസ് പറയുന്നു. എന്നാല്‍ സംഭവം നടന്നുവെന്ന് പറയുന്ന കുറിയാനിപ്പള്ളിയിലെ വീട്ടിലും പരിസരപ്രദേശങ്ങളിലും നടത്തിയ അന്വേഷണത്തില്‍ സംഘര്‍ഷം നടന്നതിന്റെ തെളിവ് ലഭിച്ചിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മാത്രമേ മരണകാരണം പറയാന്‍ കഴിയൂയെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ചന്ദ്രബാബു പറഞ്ഞു. സജീവിന്റെ സംസ്‌കാരം ഞായര്‍ 11ന് ഇടപ്പരിയാരത്ത് നടക്കും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …