കാഞ്ഞങ്ങാട്:സദ്യയുണ്ട് കൈകഴുകുമ്പോള്‍ മാല കവര്രുന്ന സി.സി.ടി.വി. ദൃശ്യവുമായി പോലീസ് .സാരിയും ചുരിദാറും ധരിച്ച രണ്ടുപേര്‍ ഓഡിറ്റോറിയത്തിന്റെ കൈകഴുകുന്ന ഇടത്തേക്ക് കയറിപ്പോകുന്നു. കൈകഴുകാന്‍ വരുന്നവരെ നിരീക്ഷിക്കുന്നു. ഇതിനിടെ വരുന്ന 70 വയസ്സുള്ള കമലാക്ഷിയെ അവര്‍ ലക്ഷ്യമിടുന്നു. അവര്‍ കൈകഴുകാന്‍ തുടങ്ങിയപ്പോള്‍ ചുരിദാര്‍ ഇട്ട യുവതി ചേര്‍ന്നു നിന്ന് കൃത്രിമ തിരക്ക് ഉണ്ടാക്കുന്നു. സാരിയുടുത്ത സ്ത്രീ വയോധികയുടെ കഴുത്തിലെ മാലപൊട്ടിക്കുന്നു. കല്യാണ ഓഡിറ്റോറിയത്തില്‍ നടന്ന സ്വര്‍ണക്കവര്‍ച്ച സി.സി.ടി.വി.യില്‍ വ്യക്തം. ദൃശ്യം സാമൂഹികമാധ്യമത്തിലൂടെ പ്രചരിപ്പിച്ച് പ്രതികളെ തേടുകയാണ് പോലീസ്.കാസര്‍കോഡ് കാഞ്ഞങ്ങാട് ഐങ്ങോത്തെ നക്ഷത്ര ഓഡിറ്റോറിയത്തില്‍ ഇക്കഴിഞ്ഞ 12-നാണ് കവര്‍ച്ച …