കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ മെഗാറാലി

16 second read

കൊല്‍ക്കത്ത: മോദി സര്‍ക്കാരിനെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത് പതിനഞ്ചോളം പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ച് അണിനിരത്തി കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ മെഗാറാലി. യുണൈറ്റഡ് ഇന്ത്യാ റാലി എന്ന പേരില്‍ കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് മൈതാനിയില്‍ നടന്ന റാലിയില്‍ ലക്ഷങ്ങള്‍ പങ്കെടുത്തു.

മോദി സര്‍ക്കാരിന്റെ കാലാവധി അടുത്ത ദിവസങ്ങള്‍ക്കുളില്‍ അവസാനിക്കും. ഒരു പുതിയ പ്രഭാതം പിറക്കുകയാണ്. ഞങ്ങള്‍ അതിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. ഇത് ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു. റാലിയെ അഭിസംബോധന ചെയ്ത്കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി പറഞ്ഞു.
മരുന്നുകളുടെ കലാവധി കഴിയുന്നതുപോലെ മോദി സര്‍ക്കാരിനും കളംവിടാന്‍ സമയമായി.രഥയാത്ര എന്ന പേരില്‍ വര്‍ഗീയ സംഘര്‍ഷത്തിന് ഞാന്‍ അനുമതി നല്‍കാന്‍ പോകുന്നില്ല. ബംഗാളില്‍ ഭ്രാന്തബുദ്ധിയോടെ പ്രവര്‍ത്തിക്കാന്‍ ബിജെപിയെ ഞങ്ങള്‍ സമ്മതിക്കാന്‍ പോകുന്നില്ല. ബിജെപിയെ സംസ്ഥാനത്ത് നിന്ന് തുടച്ച് നീക്കും. മോദി സര്‍ക്കാറിന്റെ കീഴില്‍ ഒരു അച്ഛേദിന്‍ പോലും പിറന്നിട്ടില്ല. ജനങ്ങള്‍ അവരുടെ മനസ്സില്‍ നിന്ന് ഈ സര്‍ക്കാരിനെ പുറംന്തള്ളിയെന്നും മമത പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ നോക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പ്രതികാര ബുദ്ധിയോടെയാണ് മോദി സര്‍ക്കാര്‍ പ്രതിപക്ഷത്തെ നേരിടുന്നത്. ഇതിനെതിരെ എല്ലാവരും ഒരുമിച്ച് വരേണ്ടതുണ്ട്. കൂട്ടമായ നേതൃത്വം വളരെ പ്രധാനപ്പെട്ടതാണ്. ആരാണ് നിങ്ങളുടെ നേതാവെന്നാണ് മോദി ചോദിക്കുന്നത്. ഞങ്ങള്‍ ഒരുപാട് നേതാക്കളുണ്ട്. ഞങ്ങളുടെ സഖ്യത്തില്‍ എല്ലാവരും നേതാക്കളും സംഘാടകരുമാണെന്നും മമത
മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്രിവാള്‍, എച്ച്.ഡി കുമാരസ്വാമി, ചന്ദ്രബാബു നായിഡു, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവ ഗൗഡ, കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജ്ജുന ഖാര്‍ഗെ, മനു അഭിഷേക് സിങ്വി, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍, നാഷണല്‍ സെക്യുലര്‍
കോണ്‍ഫറന്‍സ് നേതാക്കളായ ഫാറൂഖ് അബ്ദുല്ല, ഒമര്‍ അബ്ദുല്ല, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ആര്‍ജെഡി നേതാവ് തേജ്വസി യാദവ്, മുന്‍ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, വിമത ബിജെപി എംപി ശത്രുഘ്നന്‍ സിന്‍ഹ തുടങ്ങിയ നേതാക്കള്‍ റാലിയില്‍ പങ്കെടുത്തു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …