കരിപ്പൂര്‍: എയര്‍ ഇന്ത്യയുടെ ജിദ്ദ- കോഴിക്കോട് ജംബോ വിമാന സര്‍വീസ് ഡിസംബറില്‍ 25-ന് ആരംഭിക്കും. 24-ന് രാത്രി 11.05-ന് ജിദ്ദയില്‍നിന്ന് പുറപ്പെടുന്ന ജംബോ വിമാനം 25-ന് രാവിലെ 7.30-ന് കോഴിക്കോട്ടെത്തും. അടുത്തയാഴ്ച മുതല്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കാന്‍ എയര്‍ ഇന്ത്യ ശ്രമം തുടങ്ങി. ജിദ്ദ സര്‍വീസ് വൈകുന്നതായി മാതൃഭൂമി വാര്‍ത്ത നല്‍കിയതിന് തൊട്ടുപിറകെയാണ് എയര്‍ ഇന്ത്യയുടെ നടപടി. ഡല്‍ഹിയില്‍നിന്നും കോഴിക്കോട്ടെത്തി ജിദ്ദയ്ക്കുപറക്കുന്ന നിലയിലായിരിക്കും വിമാനത്തിന്റെ മടക്കം. യൂറോപ്യന്‍ മേഖലയിലേക്ക് സര്‍വീസ് നടത്തുന്ന ജംബോ വിമാനം കോഴിക്കോട്- ജിദ്ദ മേഖലയിലേക്ക് കൂടി ഉപയോഗപ്പെടുത്താനാണ് അധികൃതരുടെ ശ്രമം. …