ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരുന്ന് യാത്രചെയ്യുന്നവര്‍ക്കും ഇനി ഹെല്‍മെറ്റ്

16 second read

കൊച്ചി: ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരുന്ന് യാത്രചെയ്യുന്നവര്‍ക്കും ഇനി ഹെല്‍മെറ്റ് നിര്‍ബന്ധം. നാലുവയസ്സിന് മുകളിലുള്ള എല്ലാ യാത്രക്കാര്‍ക്കും എത്രയുംവേഗം ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

ഇരുചക്രവാഹനത്തില്‍ മുന്നിലും പിന്നിലുമിരുന്ന് യാത്രചെയ്യുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ പുതിയ ഭേദഗതിയുടെ ചുവടുപിടിച്ചാണ് നടപടി. ഇതുനടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനും ബാധ്യതയുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ഓഗസ്റ്റ് ഒന്പതിനാണ് നിയമഭേദഗതി നിലവില്‍വന്നത്. ഇതില്‍ ഇളവ് അനുവദിക്കാനോ നടപ്പാക്കാന്‍ കൂടുതല്‍ സമയം നല്‍കാനോ സാധ്യമല്ലെന്നും കോടതി പറഞ്ഞു. അപകടമുണ്ടായാല്‍ തലയ്ക്ക് പരിക്കുപറ്റാത്ത രീതിയിലുള്ള ഹെല്‍മെറ്റ് ധരിക്കണമെന്നാണ് വ്യവസ്ഥ. ഇതെല്ലാം കൃത്യമായി പാലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും കോടതി ഓര്‍മിപ്പിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …