കവളപ്പാറയിലും പുത്തുമലയിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും വിതച്ച ദുരിതക്കയത്തില്‍ നീറുകയാണ് ജനങ്ങള്‍. എന്നും കൂടെയുണ്ടാകുമെന്ന് കരുതിയവരെല്ലാം ഒറ്റനിമിഷം കൊണ്ട് അപ്രത്യക്ഷമായ അവസ്ഥ. ദുരന്തസ്ഥലങ്ങളിലെത്തിയ ഡോക്ടര്‍മാരുടെ അവസ്ഥ വിവരിക്കുകയാണ് ഡോ. അശ്വതി സോമന്. ഒന്നു രണ്ടു മൃതദേഹങ്ങളും, ഒന്നു രണ്ടു കവറില്‍ ആക്കിയ തലകളും കിട്ടിയാല്‍ എന്തു ചെയ്യും അശ്വതി ഡോക്ടറേ, ഇതു ആരുടെയാണ് എന്നു എങ്ങനെയാ കണ്ടെത്തുക, എങ്ങനെ ഇതു കയ്യില്‍ പിടിച്ചു ഒത്തു നോക്കും? പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന ഡോക്ടര്‍ പോലും വിറങ്ങലിച്ചു പോകുന്ന അവസ്ഥ. ഡോക്ടര്‍ അശ്വതിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ഒന്നു രണ്ടു മൃതദേഹങ്ങളും, …