രക്ഷാദൗത്യവുമായി കേരളത്തിന്റെ ‘സ്വന്തം സൈന്യ’മെന്ന് വിശേഷിപ്പിക്കപ്പെടുന്ന മത്സ്യബന്ധന തൊഴിലാളികളും രംഗത്ത്: കൊല്ലം ജില്ലയില്‍ നിന്നുള്ള സംഘം പത്തനംതിട്ടയില്‍

16 second read

കൊല്ലം: പ്രളയത്തില്‍ മുങ്ങിയ പ്രദേശങ്ങളില്‍ രക്ഷാദൗത്യവുമായി കേരളത്തിന്റെ സ്വന്തം സൈന്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മത്സ്യബന്ധന തൊഴിലാളികളും രംഗത്ത്. കൊല്ലം ജില്ലയില്‍ നിന്നുള്ള സംഘം പത്തനംതിട്ടയിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ബോട്ടുകളുമായാണ് വാടിയില്‍ നിന്നുള്ള 30 അംഗ സംഘം പ്രളയബാധിത പ്രദേശങ്ങളിലേക്ക് തിരിച്ചത്.

വടക്കന്‍ ജില്ലകളിലും മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്. നിലവില്‍ വിവിധ ജില്ലകളിലായി 210 ബോട്ടുകളുമായി 547 മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഏത് വെല്ലുവിളിയും നേരിടാന്‍ സര്‍ക്കാര്‍ തയാറാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …