കുവൈത്ത് സിറ്റി: കുവൈത്ത് മന്ത്രിസഭ രാജിവച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹ് സമര്‍പ്പിച്ച മന്ത്രിസഭയുടെ രാജി അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് സ്വീകരിക്കുകയായിരുന്നു. മന്ത്രിസഭാകാര്യ മന്ത്രിയും വാര്‍ത്താവിതരണവകുപ്പ് ആക്ടിങ് മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല അല്‍ മുബാറക് അല്‍ സബാഹിനെതിരായ അവിശ്വാസപ്രമേയം ഇന്നു പാര്‍ലമെന്റ് ചര്‍ച്ച ചെയ്യാനിരിക്കെയാണ് തീരുമാനം. പൊതുതിരഞ്ഞെടുപ്പിനെ തുടര്‍ന്നു കഴിഞ്ഞ നവംബറിലാണ് മന്ത്രിസഭ അധികാരമേറ്റത്. മന്ത്രി ഷെയ്ഖ് മുഹമ്മദിനെതിരായ അവിശ്വാസം മറികടക്കാനാണ് മന്ത്രിസഭ തന്നെ രാജിവച്ചത്. ഷെയ്ഖ് …