കുവൈത്ത് സിറ്റി :സര്‍ക്കാര്‍ മേഖലയില്‍ വിദേശികള്‍ക്കായി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആശുപത്രികള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി ആരോഗ്യമന്ത്രാലയം ആരംഭിച്ചു. പദ്ധതി നടപ്പാക്കുന്നതിന് ആരോഗ്യമന്ത്രി ഡോ.ജമാല്‍ അല്‍ ഹര്‍ബി സ്ഥിരം സമിതിയെ ചുമതലപ്പെടുത്തി. സര്‍ക്കാര്‍ സ്ഥാപനങ്ങളുമായുള്ള ഏകോപനം, ഭരണനിര്‍വഹണവും സാങ്കേതികവുമായ വിഷയങ്ങള്‍ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഈ സമിതിക്കായിരിക്കും. അഹമ്മദ്, ജഹ്റ എന്നിവിടങ്ങളിലാണ് വിദേശികള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് ആശുപത്രികള്‍ സ്ഥാപിക്കുക.
2020 ആദ്യപാദത്തില്‍ പ്രവര്‍ത്തനസജ്ജമാകും വിധം നിര്‍മാണം പൂര്‍ത്തീകരിക്കും. മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുകയില്‍നിന്ന് ലഭ്യമാകും വിധം ന്യായമായ തുകയാകും ഈ ആശുപത്രികളില്‍ ചികിത്സാ ഫീസ് ആയി നിര്‍ണയിക്കുക. അടുത്തവര്‍ഷം ആദ്യപാദത്തോടെ ആറ് ഗവര്‍ണറേറ്റുകളിലുമായി 12 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും അധികൃതര്‍ വെളിപ്പെടുത്തി.