സ്വന്തം ലേഖകന്‍ പത്തനംതിട്ട(നിരണം) :കലാജീവിതത്തില്‍ 50-ാം വര്‍ഷത്തിലേക്ക് കടക്കുന്ന ഡോ.നിരണം രാജന്റെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കുന്ന മനോഹരമായ ഷോര്‍ട്ട് ഫിലിമാണ് കൊറോണ വാവച്ചന് ഫ്രം ഇറ്റലി.റാഫി.എം.ബക്കറാണ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. മധ്യ തിരുവിതാംകൂറിലെ ഒരു കുഗ്രാമത്തില്‍ തങ്ങളെ കണ്ട് കണ്ണു തള്ളുന്ന ശരാശരിക്കാരുടെ തലച്ചോറിലേക്ക് ഇറ്റാലിയന്‍ വിശേഷങ്ങള്‍ ഇടിച്ചു കയറ്റം എന്ന കേവലമായ ചിന്തയില്‍ നിന്ന് ഉരുത്തിരിഞ്ഞ ലളിതമായ ആഗ്രഹത്തിന് പുറത്ത് ലില്ലിപൂക്കളുടേയും, സ്ട്രോബറി പഴ തോട്ടങ്ങളുടെയും ആത്മീയഗന്ധം പേറുന്ന ഇറ്റലിയെ അഗാധമായി സ്നേഹിക്കുന്ന ഇറ്റലിയന്‍ വാവച്ചനും ഭാര്യ ഏലിയാമ്മയും സാന്റാസിസില് നിന്നും കേരളത്തിലെത്തുന്നത്. കേരളത്തിന്റെ സാഹചര്യങ്ങളെ …