ലക്നൗ: ഉത്തര്‍പ്രദേശില്‍ പുതുചരിത്രം കുറിച്ച് യോഗി ആദിത്യനാഥ് തുടര്‍ച്ചയായി രണ്ടാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിര്‍ന്ന ബിജെപി നേതാക്കള്‍, ബോളിവുഡ് താരങ്ങള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. 37 വര്‍ഷത്തിനിടെ, സംസ്ഥാനത്തു ഭരണകാലാവധി തികച്ചു വീണ്ടും അധികാരമേറ്റ ആദ്യ മുഖ്യമന്ത്രിയാണ് യോഗി. ആകെ 52 മന്ത്രിമാരാണു സത്യപ്രതിജ്ഞ ചെയ്തത്; 32 പേര് പുതുമുഖങ്ങളാണ്. യോഗി മന്ത്രിസഭയില്‍ ഇത്തവണയും രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ട്. തിരഞ്ഞെടുപ്പില്‍ തോറ്റ കേശവ് പ്രസാദ് മൗര്യയ്ക്കു വീണ്ടും പദവി കിട്ടിയപ്പോള്‍, മുന്‍ ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മയ്ക്കു സ്ഥാനം നഷ്ടമായി. ബ്രാഹ്മണ …