ദോഹ: തുര്‍ക്കിയില്‍നിന്ന് ഇറാന്‍വഴി ഖത്തറിലേക്കുള്ള വ്യാപാരപാത ഗതാഗതെച്ചലവ് കുറയ്ക്കാന്‍ കഴിയുമെന്ന് വിലയിരുത്തല്‍. കഴിഞ്ഞദിവസമാണ് ഇറാന്‍വഴി ഖത്തറിലേക്ക് ഉത്പന്നങ്ങളും ചരക്കുകളും ഇറക്കുമതി ചെയ്യാനുള്ള തീരുമാനം രാജ്യങ്ങള്‍ പ്രഖ്യാപിച്ചത്. സൗദി സഖ്യരാജ്യങ്ങളുടെ ഉപരോധത്തെ തുടര്‍ന്ന് തുര്‍ക്കിയില്‍നിന്ന് കാര്‍ഗോ വിമാനങ്ങളിലാണ് ഭക്ഷ്യ സാധനങ്ങള്‍ രാജ്യത്തേക്ക് എത്തിയിരുന്നത്. കാര്‍ഗോ വിമാനങ്ങളിലെ ഇറക്കുമതിച്ചെലവ് വര്‍ധിപ്പിക്കുന്നതിനാല്‍ സമുദ്രമാര്‍ഗം ഹമദ് തുറമുഖത്തുനിന്ന് തുര്‍ക്കിയിലെ ഇസ്മീര്‍ തുറമുഖത്തേക്ക് നേരിട്ടുള്ള കപ്പല്‍ സര്‍വീസിനും തുടക്കമിട്ടിരുന്നു.