തിരുവനന്തപുരം: കോവിഡിന് ശേഷം വരുന്ന ഏതു പ്രതിസന്ധിയും അതിജീവിക്കാന്‍ നമുക്ക് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പ്രതിസന്ധിയെ പോസിറ്റീവായി സമീപിച്ച് നാടിന് ഗുണകരമാകുന്ന രീതിയില്‍ മാറ്റാന്‍ ശ്രമിക്കും. നാടിന്റെ ഒരുമയാണ് ഇത്തരം പ്രതിസന്ധിയെ അതിജീവിക്കാനുള്ള കരുത്ത്. ട്വിറ്റര്‍ ഇന്ത്യ സംഘടിപ്പിച്ച AskTheCM എന്ന പരിപാടിയുടെ ആദ്യ എഡിഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് കാലത്ത് സംസ്ഥാനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി ട്വിറ്ററില്‍ ലൈവായി മറുപടി പറയുന്ന പരിപാടിയാണ് AskTheCM എന്ന ട്വിറ്റര്‍ ഇന്ത്യയുടെ സീരിസ്. ഇതിന്റെ ആദ്യ എഡിഷനാണ് കേരള …