ആശങ്കയുടെ നാളുകളിലേക്ക് കോവിഡിന്റെ പോക്ക്: 62 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു

22 second read

തിരുവനന്തപുരം: ഇതു വരെ കേരളം യുദ്ധം ജയിച്ച പോരാളിയായിരുന്നു. ഇപ്പോള്‍ പ്രതിസന്ധിയുടെ പത്മവ്യൂഹത്തിലാണ്. സമ്പര്‍ക്കത്തിലൂടെ കോവിഡ് ആരിലേക്കും പകരുന്നില്ലെന്ന ആത്മവിശ്വാസമായിരുന്നു സര്‍ക്കാരിന്. ഇപ്പോഴതും പൊളിഞ്ഞു. ഞായറാഴ്ചയിലെ സമ്പൂര്‍ണ ലോക്ഡൗണിന് അടക്കം ഇളവുകള്‍ കൊടുത്ത സര്‍ക്കാരിന്റെ തീരുമാനം തിരിച്ചടിക്കുന്ന ലക്ഷണമാണ് കാണുന്നത്. 62 പേര്‍ക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. വിദേശത്തും മറുനാട്ടിലും നിന്ന് വന്നവര്‍ക്ക് പുറമേ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നതാണ് വലിയ ആശങ്കയായിരിക്കുന്നത്. ഞായറാഴ്ചയിലെ ചെറിയ പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണ്‍ ഇളവുകള്‍ ക്വാറന്റ്ീനില്‍ കഴിയുന്നവര്‍ മുതലെടുത്താല്‍ മറ്റൊരു തബ്ലീഗ് സമ്മേളനം പോലെയാകും അത്. ഇത്രയും വലിയ പ്രതിസന്ധിക്ക് നടുവില്‍ നില്‍ക്കുമ്പോള്‍ ഇളവുകള്‍ പ്രഖ്യാപിച്ചത് തിരിച്ചടി ആകുമെന്ന് ആരോഗ്യപ്രവര്‍ത്തര്‍ അടക്കം ആശങ്കപ്പെടുന്നു.

പാലക്കാട്-19, കണ്ണൂര്‍-16, മലപ്പുറം-8, ആലപ്പുഴ-5, കാസര്‍ഗോഡ്-4, കൊല്ലം-3, കോട്ടയം-2, വയനാട്-1 എന്നിങ്ങനെയാണ് രോഗം ബാധിതരുടെ എണ്ണം. ഇതില്‍ 18 പേര്‍ വിദേശത്തും (യു.എ.ഇ.9, സൗദി അറേബ്യ3, കുവൈറ്റ്2, മാലി ദ്വീപ്1, സിങ്കപ്പൂര്‍1, മസ്‌കറ്റ്1, ഖത്തര്‍1) 31 പേര്‍ മറ്റ് സംസ്ഥാനങ്ങളിലും (മഹാരാഷ്ട്ര13, തമിഴ്നാട്12, ഗുജറാത്ത്2, കര്‍ണാടക2, ഉത്തര്‍പ്രദേശ്1, ഡല്‍ഹി1) നിന്ന് വന്നതാണ്. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 7 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇവരില്‍ 3 പേര്‍ പാലക്കാട് ജില്ലയിലുള്ളവരും 2 പേര്‍ വീതം കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലുള്ളവരുമാണ്. ഇവര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം അറിയില്ല. അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 3 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കൊല്ലം, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 275 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 515 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് 9 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ നാഗലശേരി, കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍, മാലൂര്‍, കണ്ണൂര്‍ കോര്‍പറേഷന്‍, പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി, ചെമ്പിലോട്, അയ്യന്‍കുന്ന്, കോട്ടയം മലബാര്‍, കോട്ടയം ജില്ലയിലെ കോരുത്തോട് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ ആകെ 37 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …