തിരുവനന്തപുരം:മൂന്നാംമുറയും കസ്റ്റഡി പീഡനവും അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന് ആവര്‍ത്തിക്കുമ്പോഴാണു മന്ത്രിസഭയുടെ മൂന്നാം വാര്‍ഷികത്തില്‍ മുഖ്യമന്ത്രിക്കു പൊലീസിന്റെ സമ്മാനം. കുമാറിന്റെ ദേഹത്ത് അടിച്ചതും ചതച്ചതുമായ 32 മുറിവുകള്‍ ഉണ്ടെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പീഡനത്തിന്റെ ആഴവും പരപ്പും വെളിപ്പെടുത്തുന്നു. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടതിനും ഗുരുതര സ്വഭാവദൂഷ്യത്തിനും 967 പൊലീസുകാര്‍ക്കെതിരെയാണ് ‘മേജര്‍ പണിഷ്മെന്റി’ന് ഈ സര്‍ക്കാരിന് ഉത്തരവിറക്കേണ്ടി വന്നത്. എസ്ഐ അടക്കം കൊലക്കേസില്‍ ഉള്‍പ്പെട്ട 5 പൊലീസുകാരും വധശ്രമ കേസിലുള്‍പ്പെട്ട 4 പേരും ഡിവൈഎസ്പി അടക്കം ലൈംഗികാക്രമണക്കേസില്‍ ഉള്‍പ്പെട്ട 26 പൊലീസുകാരും സേനയിലുണ്ട്. ഈ സര്‍ക്കാരിന്റെ കാലത്തു …