യുവതിയെ വിവാഹം കഴിക്കാന്‍ 10 ലക്ഷം കണ്ടെത്താനുള്ള ശ്രമം: കാമുകന്‍ ജയിലില്‍

16 second read

ചെന്നൈ: യുവതിയെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായെത്തിയ യുവാവിനു മുന്നില്‍ ബന്ധുക്കള്‍ മുന്നോട്ടുവച്ചത് ഒറ്റ നിബന്ധന – 10 ലക്ഷം രൂപയുമായി വന്നാല്‍ കല്യാണം നടത്താം.10 ലക്ഷം കണ്ടെത്താനുള്ള ശ്രമം യുവാവിനെ എത്തിച്ചതു ജയിലിലും. നഗരത്തിലെ ക്രോംപേട്ടിലാണു നാടകീയ സംഭവം.
ഓട്ടോ ഡ്രൈവറായ ചെല്ലദുരൈ (29) സമീപ പ്രദേശത്തെ യുവതിയുമായി പ്രണയത്തിലാണ്. പെണ്‍കുട്ടിയുടെ കുടുംബം മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളവര്‍. 10 ലക്ഷം ആവശ്യപ്പെട്ടതോടെ ചെല്ലദുരൈ കണ്ടെത്തിയ വഴി മോഷണം. സുഹൃത്തുക്കളായ വിഘ്‌നേഷ്, മാരിമുത്തു എന്നിവരുമായി ചേര്‍ന്നു സംഭവം ആസൂത്രണം ചെയ്തു .മൂവരും ചേര്‍ന്നു കഴിഞ്ഞ ദിവസം താംബരത്തെ സൗന്ദരരാജന്റെ വീട്ടില്‍ കയറി. വലിയ വീടായിരുന്നെങ്കിലും സ്വര്‍ണമോ പണമോ കിട്ടിയില്ല. ടിവി,റഫ്രിജറേറ്റര്‍, ബള്‍ബുകള്‍ തുടങ്ങി കയ്യില്‍ കിട്ടിയ വസ്തുക്കള്‍ എല്ലാമെടുത്തു സംഘം സ്ഥലം വിട്ടു.

ഈ സമയം വീട്ടില്‍ ആളില്ലായിരുന്നു. പിറ്റേ ദിവസം വീട്ടിലെത്തിയ സൗന്ദരരാജന്‍ പൊലീസില്‍ പരാതി നല്‍കി. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ചെല്ലദുരൈയെയും സംഘത്തെയും കയ്യോടെ പൊക്കി. ഇവരെ ചോദ്യം ചെയ്തപ്പോഴാണു കാമുകിയെ സ്വന്തമാക്കുന്നതിനുള്ള സാഹസമായിരുന്നു മോഷണമെന്നു ചെല്ലദുരൈ പൊലീസിനോടു പറഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ സംഘത്തെ റിമാന്‍ഡ് ചെയ്തു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …