മക്ക: ചികിത്സാ ചെലവ് നല്കാന് പണമില്ലാത്തതിനാല്‍ മലയാളിയുടെ മൃതദേഹം 45 ദിവസമായി മക്ക കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍. കണ്ണൂര്‍ തളിപ്പറമ്പ് പുളിമ്പറമ്പ് സ്വദേശി ഇസ്മായില്‍ കാരയിലിന്റെ (51) മൃതദേഹമാണ് അനിശ്ചിതമായി മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ടി വന്നിരിക്കുന്നത്. റിയാദില്‍ നിന്നെത്തി ഉംറ നിര്‍വഹിച്ച ഇസ്മായില്‍ ഹറമില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഒരാഴ്ചയ്ക്കകം മരിച്ചു. രേഖകള്‍ ഇല്ലാത്തതിനാല്‍ ദിവസങ്ങളോളം തിരിച്ചറിയാനായില്ല. പിന്നീട് മൃതദേഹത്തിന്റെ വിരലടയാളം പരിശോധിച്ച് സ്പോണ്‍സറെ കണ്ടെത്തുകയായിരുന്നു. റിയാദില്‍ ഗ്രോസറി (ബഖാല) നടത്തിയിരുന്ന ഇദ്ദേഹം ബിസിനസ് തകര്‍ച്ച നേരിട്ടതോടെ കടയടച്ച് ഏറെ …