അടൂര്‍ : ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ മരണാനന്തര ചടങ്ങിലോ പിന്നീട് വീട്ടിലോ സന്ദര്‍ശിക്കാത്ത കോണ്‍ഗ്രസ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ പ്രവര്‍ത്തകര്‍ക്കിടെയിലും നേതാക്കന്‍മാര്‍ക്കിടയിലും ചര്‍ച്ചയാകുന്നു.എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് വരെ കഴിഞ്ഞ മരണമടഞ്ഞ ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അടൂര്‍ മോഹന്‍ദാസിന്റെ വസതിയിലെത്തി മകള്‍ മാനസ,മകന്‍ ഭാര്യ മറ്റു ബന്ധുക്കള്‍ എന്നിവരെയും കുടുബങ്ങളെയും സന്ദര്‍ശിച്ചിരുന്നു. എന്നിട്ടും രമേശ് ചെന്നിത്തല എത്താത്തത് അടൂര്‍ മോഹന്‍ദാസ് ദളിത് പ്രവര്‍ത്തകനായതുകൊണ്ടാണെന്നാണ് പ്രവര്‍ത്തകര്‍ക്കിടയിലെ ആരോപണം. ഇന്ന് മോഹന്‍ദാസിന്റെ സഞ്ചയനം ആയിരുന്നു. നിരവധി കോണ്‍ഗ്രസ്-സി.പി.എം നേതാക്കന്‍മാരും മരണാനന്തര ചടങ്ങില്‍ പങ്കെടുത്തിരുന്നു.
കോണ്‍ഗ്രസിന്റെ വേദികളില്‍ എന്നും നിറ സാന്നിധ്യമായിരുന്നു ദളിത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി അടൂര്‍ മോഹന്‍ദാസ്.26-ാം വയസ്സില്‍ ഏറത്ത് ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായി രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് വന്ന ഇദ്ദേഹം കോണ്‍ഗ്രസിന്റെ പ്രധാന വേദികളില്‍ നിറഞ്ഞു നിന്നിരുന്നു.രാഷ്ട്രീയത്തില്‍ എത്തിയ കാലം മുതല്‍ കെ.കരുണാകരന്‍ പക്ഷത്തായിരുന്ന ഇദ്ദേഹം പക്ഷെ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് സി.ഐ.സി പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ പോലും പാര്‍ട്ടി വിടാതെ ഐ ഗ്രുപ്പ് നേതാവായ ചൂരക്കോട് വിജയന്റെ കൂടെ നിന്നിരുന്നു.
വേദികളില്‍ സംസാരിക്കുന്നതിനു മുമ്പ് വിഷയം നന്നായി പഠിച്ച് മനസ്സിലാക്കിയതിനു ശേഷമാണ് പ്രസംഗം ആരംഭിക്കുന്നതെന്ന് മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. ദളിത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ചെറിയ പ്രായത്തില്‍ തന്നെ തന്റെ കഴിവു തെളിയിച്ച ആളു കൂടിയാണ് അടൂര്‍ മോഹന്‍ദാസ്.ചൊവ്വാഴ്ച്ച പുലര്‍ച്ചെ പതിവ് വ്യായാമത്തിനായി ഇറങ്ങിയ ഇദ്ദേഹം വെള്ളക്കുളങ്ങരയ്ക്കു സമീപം കുഴഞ്ഞു വീഴുകയായിരുന്നു. ഇദ്ദേഹത്തെ ഉടന്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.