പത്തനംതിട്ട: കൊടുമണ്‍ അങ്ങാടിക്കലില്‍ പതിനാറുകാരനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി കഴുത്തറുത്ത് കുഴിച്ചു മൂടിയ കേസില്‍ പ്രതികളായ രണ്ടു കുട്ടികളുടെയും ജാമ്യപേക്ഷ ജുവനൈല്‍ കോടതി തള്ളി. പ്രതികളെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പൊലീസിന്റെ അപേക്ഷ ഭേദഗതി വരുത്തി വീണ്ടും സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് തിരിച്ചയച്ചു. ജുവനൈല്‍ കോടതിയുടെ ചുമതലയുള്ള ജഡ്ജി രശ്മി എസ് ചിറ്റൂര്‍ ആണ് ജാമ്യാപേക്ഷ തള്ളിയത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലം ഭേദഗതി വരുത്തി വീണ്ടും നല്കാന് നിര്‍ദേശിച്ച് തിരിച്ചയച്ചു. സിപിഎം നേതാവായ അഡ്വ അരുണ്‍ ദാസ്, മുന്‍ എല്‍ഡിഎഫ് നേതാവ് അഡ്വ പ്രശാന്ത് …