തിരുവനന്തപുരം: കൊല്ലം കുളത്തൂപ്പുഴയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ പ്രദേശത്തെ വിമുക്തഭടന് സൈനിക സേവനത്തിന്റെ ഓര്‍മ്മയ്ക്ക് സൂക്ഷിച്ചതാവാമെന്ന് പൊലീസ്. കിട്ടിയ 14 വെടിയുണ്ടകളില്‍ 12എണ്ണം പാകിസ്ഥാന് ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ നിര്‍മ്മിച്ചതാണ്. മറ്റു രണ്ടെണ്ണം ചൈനയിലെ സ്വകാര്യ ആയുധ നിര്‍മ്മാണ ശാലയിലും. കാശ്മീരിലെ ലേ, ലഡാക്ക് ഭാഗത്ത് സൈനിക സേവനം നടത്തിയ ഭടന്മാര്ക്ക് പാക് നിര്‍മ്മിത വെടിയുണ്ടകള്‍ ലഭിക്കാന്‍ സാദ്ധ്യതയുണ്ട്. നാഗാലാന്‍ഡ് അതിര്‍ത്തിയില്‍ സേവനം നടത്തിയ ബി.എസ്.എഫുകാര്‍ക്ക് ചൈനീസ് നിര്‍മ്മിത തിരകളും ലഭിച്ചേക്കാം. അതിര്‍ത്തി സംരക്ഷണ സേനയിലെ ജവാന്മാര്ക്കാണ് ഇതിന് സാദ്ധ്യതയേറെയെന്നും പൊലീസ് പറയുന്നു. പൊലീസിന്റെ 12000ത്തിലേറെ ഉണ്ടകള്‍ …