ജമ്മു: ഭീകരവിരുദ്ധ വേട്ടക്കായി ജമ്മു കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ ഗങ്ബാല്‍ വനമേഖലയില്‍ വന്‍ സൈനിക നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് ഭീകരവാദികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഇവിടേക്ക് കമാന്‍ഡോ വിഭാഗത്തെ വിമാനത്തിലെത്തിച്ച് എയര്‍ഡ്രോപ്പ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രദേശത്തെ സൈനിക വിഭാഗമാണ് ഇവിടെ ഒരു കൂട്ടം ഭീകരവാദികളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഗങ്ബാല്‍ കാടുകളിലെ റോഡ് ഗതാഗതം സാധ്യമല്ലാത്ത പര്‍വത പ്രദേശങ്ങളിലേക്കാണ് കമാന്‍ഡോകളെ എയര്‍ഡ്രോപ്പ് ചെയ്തത്. ദുര്‍ഘടമായ സാഹചര്യങ്ങളിലും ഭീകരവിരുദ്ധ നടപടികള്‍ക്ക് പരിശീലനം സിദ്ധിച്ചിട്ടുള്ള കരസേനയുടെ പാരാ കമാന്‍ഡോകളെയാണ് വിന്യസിച്ചിരിക്കുന്നതെന്നാണ് വിവരം. പ്രദേശത്ത് വലിയ തോതില്‍ …