പൂനെ: കടലിനടിയിലൂടെ ഇന്ത്യയെ ആക്രമിക്കാന്‍ പാക് ഭീകരസംഘടന ജയ്ഷെ മുഹമ്മദ് ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെന്നും കടല്‍ വഴിയുള്ള ഏത് ആക്രമണത്തെയും നേരിടാന്‍ നാവിക സേന സജ്ജമാണെന്നും നാവികസേനാ മേധാവി അഡ്മിറല്‍ കരംബിര്‍ സിംഗ് പറഞ്ഞു. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിനു ശേഷം ആക്രമണ രീതിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഭീകരര്‍ ഒരുങ്ങുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. പൂനെയില്‍ നടന്ന ചീഫ് ജനറല്‍ ബി.സി. ജോഷി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയ്ഷെ മുഹമ്മദിന്റെ മുങ്ങല്‍ വിദഗ്ദ്ധരായ ചാവേറുകള്‍ സമുദ്രത്തിനടിയില്‍ കൂടി എങ്ങനെ ആക്രമണം നടത്താമെന്നാണ് പരിശീലിക്കുന്നത്. ഭീകരവാദത്തിന്റെ …