മനാമ: ഒരു കാലത്ത് ഇന്ത്യയിലെ യുവാക്കളുടെ ഹരമായിരുന്ന ബോളിവൂഡ് താര ജോഡികള്‍ ബഹ്റൈനിലെത്തുന്നു. ബോബി, ഖേല്‍ ഖേല്‍ മേം, അമര്‍ അക്ബര്‍ ആന്റണി, ദൂസ്ര ആദ്മി, ഛൂട്ടാ കഹീകാ തുടങ്ങി ഒട്ടേറെ സിനിമകളില്‍ നായികാ നായകന്മാരായി അഭിനയിച്ച പ്രശസ്ത സിനിമാതാരങ്ങളായ റിഷി കപൂറും ഭാര്യ നീതു സിംഗുമാണ് ഖുല്ലന്‍ ഖുല്ല എന്ന സ്റ്റേജ് ഷോ അവതരിപ്പിക്കാനായി ബഹ്റൈനിലെത്തുന്നത്. സെപ്തംബര്‍ ഒന്നിന് രാത്രി ഏഴു മണിക്ക് ബഹ്റൈന്‍ ക്രൗണ്‍ പ്ളാസാ ഹോട്ടലിലാണ് ഖുല്ലന്‍ ഖുല്ലാ അരങ്ങേറുന്നത്. ടെലിവിഷന്‍ ചാനലില്‍ ഇവര്‍ നടത്തുന്ന ഖുല്ലന്‍ ഖുല്ലാ എന്ന …