അബുദാബി: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അബുദാബിയില്‍ നാളെ മുതല്‍ കോവിഡ് വാക്സീന് ക്യാംപെയിന് ആരംഭിക്കുന്നു. അംഗീകൃത നഴ്സുമാരും ക്ലിനിക്കുമുള്ള സ്കൂളുകളില്‍ സ്കൂള്‍ അങ്കണത്തിലും മറ്റു സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രദേശത്തെ ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിലും മിനി പ്രൈം അസസ്മെന്റ് സെന്ററിലുമായാണ് വാക്സീന് നല്‍കുക. അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) ഒക്ടോബറില്‍ നടത്തിയ സര്‍വേയില്‍ കുട്ടികള്‍ക്ക് വാക്സീന് നല്‍കുന്നതിനെക്കുറിച്ചും ഏതു വാക്സീനാണ് താല്പര്യമെന്നും രക്ഷിതാക്കളുടെ അഭിപ്രായം തേടിയിരുന്നു. 3 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സിനോഫാമും 12നു മുകളിലുള്ള കുട്ടികള്‍ക്ക് ഫൈസറുമാണ് നല്‍കുന്നത്. ഫൈസര്‍ വേണമെന്ന് ആഗ്രഹിക്കുന്ന …