സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്‌സീന്‍ നാളെ മുതല്‍

17 second read

അബുദാബി: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അബുദാബിയില്‍ നാളെ മുതല്‍ കോവിഡ് വാക്സീന്‍ ക്യാംപെയിന്‍ ആരംഭിക്കുന്നു. അംഗീകൃത നഴ്‌സുമാരും ക്ലിനിക്കുമുള്ള സ്‌കൂളുകളില്‍ സ്‌കൂള്‍ അങ്കണത്തിലും മറ്റു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രദേശത്തെ ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിലും മിനി പ്രൈം അസസ്‌മെന്റ് സെന്ററിലുമായാണ് വാക്‌സീന്‍ നല്‍കുക.

അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) ഒക്ടോബറില്‍ നടത്തിയ സര്‍വേയില്‍ കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കുന്നതിനെക്കുറിച്ചും ഏതു വാക്‌സീനാണ് താല്‍പര്യമെന്നും രക്ഷിതാക്കളുടെ അഭിപ്രായം തേടിയിരുന്നു. 3 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സിനോഫാമും 12നു മുകളിലുള്ള കുട്ടികള്‍ക്ക് ഫൈസറുമാണ് നല്‍കുന്നത്.

ഫൈസര്‍ വേണമെന്ന് ആഗ്രഹിക്കുന്ന 11 വയസ്സിനു താഴെയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ പ്രത്യേക സമ്മതപത്രം നല്‍കണം. 5 മുതല്‍ 11 വയസ്സുവരെയുള്ളവര്‍ക്കു ഫൈസര്‍ നല്‍കാന്‍ യുഎഇ ആരോഗ്യവകുപ്പ് നവംബറില്‍ അനുമതി നല്‍കിയിരുന്നു. 16 വയസ്സിനു മുകളിലുള്ള വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സീന്‍ നിര്‍ബന്ധമാക്കിയിരുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…