ദോഹ: ഖത്തറിലെ മിസൈദില്‍ ചൊവ്വാഴ്ച ഉണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. ഒന്നര വയസുള്ള കുഞ്ഞ് ഉള്‍പെടെ മൂന്നു പേര് അത്ഭുതകരമായി രക്ഷപ്പെട്ടു. ആലപ്പുഴ മാവേലിക്കര സ്വദേശി സജിത്ത് മങ്ങാട്ട് (37), പൊന്നാനി മാറഞ്ചേരി പുറങ്ങുകുണ്ടുകടവ് കളത്തില്‍പടിയില്‍ നിവാസിയായ റസാഖ് (31), മലപ്പുറം കീഴുപറമ്ബ് സ്വദേശി മാരാന്‍കുളങ്ങര ഇയ്യക്കാട്ടില്‍ മഹ് മൂദിന്റെ മകന് എം കെ ശമീം (35) എന്നിവരാണ് മരിച്ചത്. മൂന്നുപേരും സംഭവ സ്ഥലത്ത് വച്ചു തന്നെ മരച്ചു. വാഹനമോടിച്ചിരുന്ന കണ്ണൂര്‍ ഇരിട്ടി ഉളിക്കല്‍ സ്വദേശി ശരണ്‍ജിത്ത് ശേഖരന് സാരമായി പരുക്കേറ്റു. സജിത്തിന്റെ …