ഖത്തറിലെ മിസൈദില്‍ ചൊവ്വാഴ്ച ഉണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു

17 second read

ദോഹ: ഖത്തറിലെ മിസൈദില്‍ ചൊവ്വാഴ്ച ഉണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. ഒന്നര വയസുള്ള കുഞ്ഞ് ഉള്‍പെടെ മൂന്നു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

ആലപ്പുഴ മാവേലിക്കര സ്വദേശി സജിത്ത് മങ്ങാട്ട് (37), പൊന്നാനി മാറഞ്ചേരി പുറങ്ങുകുണ്ടുകടവ് കളത്തില്‍പടിയില്‍ നിവാസിയായ റസാഖ് (31), മലപ്പുറം കീഴുപറമ്ബ് സ്വദേശി മാരാന്‍കുളങ്ങര ഇയ്യക്കാട്ടില്‍ മഹ് മൂദിന്റെ മകന്‍ എം കെ ശമീം (35) എന്നിവരാണ് മരിച്ചത്. മൂന്നുപേരും സംഭവ സ്ഥലത്ത് വച്ചു തന്നെ മരച്ചു.

വാഹനമോടിച്ചിരുന്ന കണ്ണൂര്‍ ഇരിട്ടി ഉളിക്കല്‍ സ്വദേശി ശരണ്‍ജിത്ത് ശേഖരന് സാരമായി പരുക്കേറ്റു. സജിത്തിന്റെ ഭാര്യയ്ക്കും ഒന്നര വയസ്സുള്ള കുഞ്ഞിനും കാര്യമായ പരുക്കില്ലെന്നാണ് അറിയുന്നത്. പരിക്കേറ്റ മൂന്നുപേരും ഹമദ് മെഡികല്‍ കോര്‍പറേഷന്റെ അല്‍ വക്ര ആശുപത്രിയില്‍ ചികിത്സയിലാണ്.

ചൊവ്വാഴ്ച വൈകിട്ടോടെ മൈതറില്‍ നിന്ന് മിസൈദിലെ സീലൈനില്‍ ഈദ് അവധി ആഘോഷിക്കാന്‍ എത്തിയവരാണ് അപകടത്തില്‍പെട്ടത്. ലാന്‍ഡ് ക്രൂസര്‍ വാഹനത്തിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. വാഹനം കല്ലിലിടിച്ച് നിയന്ത്രണം വിട്ടുവെന്നാണ് ദൃക്സാക്ഷികള്‍ നല്‍കുന്ന വിവരം. പരിക്കേറ്റവരെ എയര്‍ ആംബുലന്‍സിലാണ് അല്‍വക്രയിലെ ആശുപത്രിയില്‍ എത്തിച്ചത്.

ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് റസാഖ് ജോലി ചെയ്യുന്നത്. വൊഖൂദ് പെട്രോള്‍ സ്റ്റേഷനിലെ ജീവനക്കാരനാണ് സജിത്ത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …