ഹൈദരലി തങ്ങള്‍ക്കു യാത്രാമൊഴി നല്‍കാന്‍ ആയിരങ്ങള്‍

17 second read

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ മലപ്പുറത്ത് വന്‍ ജനാവലി. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നെത്തിച്ച മൃതദേഹം മലപ്പുറം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിനുവച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി പി.എ.മുഹമ്മദ് മുഹമ്മദ് റിയാസ്, എംഎല്‍എമാര്‍, എംപിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തിങ്കളാഴ്ച രാവിലെ അന്ത്യോപചാരമര്‍പ്പിക്കാനെത്തും.

ഖബറടക്കം തിങ്കള്‍ രാവിലെ 9ന് പാണക്കാട് ജുമാമസ്ജിദില്‍. രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്ന ഹൈദരലി ശിഹാബ് തങ്ങള്‍, 12 വര്‍ഷമായി മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റാണ്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …