ക്രിക്കറ്റ് മൈതാനത്തു നിന്നും വീണ്ടുമൊരു ദുരന്ത വാര്‍ത്ത. കാസര്‍ഗോഡ് ആഭ്യന്തര ലീഗ് മത്സരത്തിനിടെ മലയാളി താരം കുഴഞ്ഞു വീണു മരിച്ചു. ബൗള്‍ ചെയ്യാന്‍ റണ്ണപ്പ് എടുക്കുന്നതിനിടെ താരം പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണം എന്നാണ് സൂചന. ന്യൂസ് 9 എന്ന വാര്‍ത്ത ചാനലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തിന്റെ ഒരു വീഡിയോയും ചാനല്‍ തങ്ങളുടെ ഫേസ്ബുക് പേജ് വഴി പുറത്തുവിട്ടിട്ടുണ്ട്. 20വയസുകാരനായ പത്മനാഭ് ആണ് ക്രിക്കറ്റ് മൈതാനത്ത് ദാരുണാന്ത്യത്തിന് കീഴ്പെടേണ്ടിവന്നത് എന്നാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് …