മസ്‌കത്തില്‍ ഹൃദയാഘാതത്തെതുടര്‍ന്ന് നിര്യാതനായ മാത്യുവിന്റെ മൃതദേഹം നാട്ടിലേക്ക്..

18 second read

മസ്‌കത്ത്: കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം നിര്യാതനായ ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ വടക്ക് തുണ്ടിയില്‍ പുത്തന്‍വീട്ടില്‍ മാത്യു ടി.സി. (49)യുടെ മൃതദേഹം ഇന്ന് ( 14-12-17 വ്യാഴം) രാത്രിയിലുള്ള വിമാനത്തില്‍ തിരുവനന്തപുരം വഴി കൊണ്ടുപോകും ഭാര്യ അനു മക്കളായ സോനു,അരുണ്‍ മാത്യുവിന്റെ സഹോദരന്‍ സന്തോഷ്എന്നിവര്‍ മൃതദേഹത്തോടൊപ്പം ഉണ്ട്. മാത്യുവും ഭാര്യയും ലാമ പോളി ക്ലിനിക്കിലെ ജീവനക്കാരാണ് സംസ്‌കാരം ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം 11:30 നു ചെങ്ങന്നൂര്‍ തിട്ടമേല്‍ ട്രിനിറ്റി മാര്‍ത്തോമ പള്ളിയില്‍ വച്ച് നടക്കും മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് റെജി ഇടിക്കുള അടൂര്‍ നേതൃത്വം നല്‍കി മസ്‌കത്ത് മര്‍ത്തോമ്മ പള്ളിയിലെ അംഗമായിരുന്ന മാത്യുവിന്റെ ആകസ്മിക വിയോഗത്തില്‍ മസ്‌കത്തിലെ ഇടവകയുടെ അനുശോചനവും കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കു ചേരുന്നതായും വികാരിമാരായ റവ: ജാക്‌സണ്‍ ജോസഫും ,റവ.ജോണ്‍സണ്‍വഗ്ഗീസും അറിയിച്ചു

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാഥികന്‍ അടൂര്‍ ജയപ്രകാശിന് പരിക്ക്

അടൂര്‍ :നെല്ലിമുകള്‍ മലങ്കാവ് രഘുവിലാസത്തില്‍ (കാഥികന്‍ അടൂര്‍ ജയപ്രകാശ് 51) പരിക്കേറ്റു. …