റെജി ഇടിക്കുള, അടൂര്‍ മസ്കത്ത്: അറ്റ്ലസ് രാമചന്ദ്രനെ സിനിമ-ബിസിനസ് കാരനെന്ന നിലയില്‍ മാത്രമേ ചിലര്‍ക്ക് ഒരു പക്ഷേ അിറയികയുള്ളു. അദ്ദേഹം നടത്തിയ ജീവകാരുണ്യ പ്രവര്ത്ത നങ്ങളുടെ പേരില്‍ ഈ മനുഷ്യനെ ഓര്‍ക്കുന്നവര്‍ ചുരുക്കമാണ്. പാവപ്പെട്ടവരേയും, നിരാലംബരായ രോഗികള്‍ തുടങ്ങി ചില സമ്പന്നര്‍ കണ്ടില്ലെന്ന് നടിക്കുന്ന കഷ്ടത അനുഭവിക്കുന്ന ഒരു വിഭാഗത്തിന്റെ ഇടയിലേക്ക് രാമചന്ദ്രന്റെ സഹായഹസ്തം എത്തിയിട്ടുണ്ട് എന്ന വാസ്തവം നമ്മള് വിസ്മരിക്കരുത്. സിനിമാനടന്, സംവിധായകന്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ മലയാള ചലച്ചിത്ര മേഖലയ്ക്ക് അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അങ്ങനെ മലയാള സിനിമയുടെ വളര്‍ച്ചയ്ക്ക് …