ലുബ്ലിയാന: ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനായി സ്വന്തം കൈ മുറിച്ചെടുത്ത യുവതിയെ രണ്ടു വര്‍ഷം തടവിനു ശിക്ഷിച്ചു. 22കാരിയായ ജൂലിജ അഡ്ലെസിക് എന്ന സ്ലോവേനിയന്‍ യുവതിയെ ലുബ്ലിയാന കോടതിയാണ് ശിക്ഷിച്ചത്. സംഭവത്തിന് കൂട്ടുനിന്ന യുവതിയുടെ കാമുകന് മൂന്നു വര്‍ഷം തടവും ശിക്ഷ വിധിച്ചു. 2019ലാണ് കൈത്തണ്ടയ്ക്ക് മുകളിലെ കൈ അറ്റുപോയെന്നു പറഞ്ഞ് യുവതി ആശുപത്രിയില്‍ എത്തുന്നത്. മരം മുറിക്കുന്നതിനിടെ അപകടം സംഭവിച്ചെന്നാണ് യുവതി പറഞ്ഞത്. എന്നാല്‍ അറ്റുപോയ ഭാഗം ആശുപത്രിയിലേക്കു കൊണ്ടുവരാന്‍ ഇവര്‍ തയാറായുമില്ല. വൈകല്യം സ്ഥിരമായി നിലനില്‍ക്കാനാണ് ഇവര്‍ ഇങ്ങനെ ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. …