അബുദാബി: കോവിഡ് 19 വ്യാപനം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കൂടിയ രോഗികള്‍ യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1007 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 78,849 ആയി. 521 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ആശുപത്രി വിട്ടവരുടെ എണ്ണം 68,983 ഉം ആയതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണ സംഖ്യ: 399. ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍: 9467. 95,287 പേര്‍ക്ക് കൂടി പരിശോധന നടത്തിയപ്പോഴാണ് ആയിരത്തിലേറെ പേര്‍ക്ക് രോഗ …