മരുഭൂമിയില്‍ കൃത്രിമ മഴ പെയ്യിച്ച് ഒരുക്കിയ ഫോട്ടോഷൂട്ട്

16 second read

ദുബായ്: നാട്ടിലെ മഴചാറും ഇടവഴികള്‍ സ്വപ്നം കാണാത്ത പ്രവാസി മലയാളികളുണ്ടാകില്ല. ഇവിടെയിതാ മരുഭൂമിയില്‍ കൃത്രിമ മഴ പെയ്യിച്ച് ഒരുക്കിയ ഫോട്ടോഷൂട്ട് നയനാനന്ദകരമായ കാഴ്ചയൊരുക്കുന്നു. യുഎഇയിലെ അറിയപ്പെടുന്ന മോഡലും നടിയുമായ ബിന്ദു സഞ്ജീവിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത് ദുബായിലെ പ്രമുഖ ഫൊട്ടോഗ്രഫര്‍ ചാള്‍സ് പി.തോമസ്.
വാഴയും മറ്റും സജ്ജീകരിച്ച് കേരളീയ ഗ്രാമീണതയുടെ അന്തരീക്ഷമൊരുക്കിയായിരുന്നു ചിത്രീകരണം. സ്വദേശികളുടെ വീട്ടില്‍ നിന്നായിരുന്നു വാഴ സംഘടിപ്പിച്ചത്. മഴനനയാതിരിക്കാന്‍ വാഴയില ചൂടി നില്‍ക്കുന്ന ചിത്രങ്ങള്‍ പിന്നീട് ബിന്ദു സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചപ്പോള്‍ ഒട്ടേറെ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദനം തേടിയെത്തി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …